November 17, 2009

ജയന്റെ കാമുകി ആര്‌?



രംഗബോധമില്ലാത്ത കോമാളിയെ പോലെ മരണം കവര്‍ന്നില്ലായിരുന്നെങ്കില്‍ പ്രണയിച്ച പെണ്‍കുട്ടിയെ ജയന്‍ ആറുമാസത്തിനകം വിവാഹം കഴിക്കുമായിരുന്നുവെന്ന്‌ പ്രമുഖ ചലച്ചിത്രകാരന്‍ ശ്രീകുമാരന്‍ തമ്പി. ജയന്റെ 29-ാം ചരമവാര്‍ഷിക ദിനത്തില്‍ രാഗമാലിക-ജയന്‍ പുരസ്‌കാരം സംവിധായകന്‍ ശശികുമാറിന്‌ സമ്മാനിച്ചുകൊണ്ടാണ്‌ ശ്രീകുമാരന്‍ തമ്പി ജയന്റെ ജീവിതത്തിലെ അധികമാര്‍ക്കും അറിയാത്ത പ്രണയത്തെ കുറിച്ച്‌ മനസു തുറന്നത്‌.

അവിവാഹിതനായി കഴിയാന്‍ ആഗ്രഹിച്ചു എന്നതടക്കം ഒരുപാടു തെറ്റിദ്ധാരണകള്‍ ജയന്റെ പേരില്‍ പ്രചരിച്ചിരുന്നു. ജയനുമായി വളരെ അടുത്ത സൗഹൃദമുണ്ടായിരുന്നതുകൊണ്ടു അദ്ദേഹത്തെ അടുത്തറിയാനായിട്ടുണ്ട്‌. ജയന്‍ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നു. ഒരു പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നു. ആ പെണ്‍കുട്ടിയെ തനിക്ക്‌ പരിചയപ്പെടുത്തി തരികയും ചെയ്‌തു. ജയന്റെ മരണശേഷം പത്തുവര്‍ഷങ്ങള്‍ക്കുശേഷമാണ്‌ ആ പെണ്‍കുട്ടി വിവാഹിതയായതെന്നും ശ്രീകുമാരന്‍ തമ്പി പറഞ്ഞു.

No comments:

Post a Comment