മുംബൈ: ബോളിവുഡ് താരസുന്ദരി ശില്‍പാ ഷെട്ടി വിവാഹിതയായി. ഖണ്ഡാലയില്‍ ഇന്നലെ നടന്ന ആര്‍ഭാടമായ ചടങ്ങില്‍വച്ചാണു ശില്‍പ പ്രവാസി വ്യവസായപ്രമുഖന്‍ രാജ്‌കുന്ദരയുടെ ജീവിതസഖിയായത്. ബിസിനസുകാരിയും ശില്‍പയുടെ സുഹൃത്തുമായ കിരണ്‍ ബാവയുടെ ഖണ്ഡാലയിലെ വില്ലയില്‍ അടുത്ത ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും സാന്നിധ്യത്തിലായിരുന്നു വിവാഹം. 'സെലിബ്രിറ്റി ബിഗ് ബ്രദര്‍ റിയാലിറ്റി ഷോയിലൂടെ ലോകശ്രദ്ധ പിടിച്ചുപറ്റിയ ശില്‍പയുടെ വിവാഹത്തിനു സണ്ണി ഡിയോള്‍, സുനില്‍ ഷെട്ടി, ജാക്കി ഭഗ്നാനി, വസു ഭഗ്നാനി തുടങ്ങിയവരെയൊഴിച്ച് സിനിമാലോകത്തുനിന്നുള്ള മറ്റുപ്രമുഖരെയാരേയും ക്ഷണിച്ചിരുന്നില്ല. ചടങ്ങില്‍ പങ്കെടുക്കാന്‍ മാധ്യമപ്രവര്‍ത്തകരേയും അനുവദിച്ചില്ല.
പ്രശസ്‌ത ഡിസൈനര്‍ തരുണ്‍ തഹിലിയാനി ഡിസൈന്‍ ചെയ്‌ത അമ്പതുലക്ഷം രൂപവിലവരുന്ന സാരിയും കോടിക്കണക്കിനു രൂപയുടെ ആഭരണവും അണിഞ്ഞാണു ശില്‍പ വിവാഹപ്പന്തലില്‍ എത്തിയത്. ഡിസൈനര്‍മാരായ ശാന്തനുവും നിഖിലും ഡിസൈന്‍ ചെയ്‌ത ഷെര്‍വാണി ധരിച്ച് കുതിരവണ്ടിയിലേറിയാണു ശില്‍പയുടെ വരനായി രാജ്‌കുന്ദരെ എത്തിയത്.
മംഗലാപുരം, പഞ്ചാബ് എന്നിവിടങ്ങളിലെ ആചാരങ്ങള്‍ സംയോജിപ്പിച്ചതായിരുന്നു വിവാഹച്ചടങ്ങുകള്‍. ആദ്യവിവാഹത്തില്‍ രാജ്‌കുന്ദരയ്‌ക്ക് ഒരു മകളുണ്ട്.

No comments:
Post a Comment