November 23, 2009

'സ്ഥലത്തെ പ്രധാന പയ്യന്‍സ്' കോണ്‍ഗ്രസിലേക്ക്!

Jagadeesh
രാഷ്ട്രീയ-സിനിമാ രംഗത്ത് ഒരുപാട് കാലമായി പറഞ്ഞു കേള്‍ക്കുന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമാവുന്നു. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി വെള്ളിത്തിരയില്‍ തകര്‍പ്പന്‍ പ്രകടനം തുടരുന്ന നടന്‍ ജഗദീഷ് കോണ്‍ഗ്രസിലൂടെ രാഷ്ട്രീയ പ്രവേശനം നടത്തുമെന്നാണ് ഏറ്റവും പുതിയ വാര്‍ത്ത. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ ജഗദീഷിനെ മത്സരിപ്പിയ്ക്കാന്‍ കോണ്‍ഗ്രസ് തയാറായേക്കുമെന്നാണ് ഇപ്പോള്‍ ലഭിയ്ക്കുന്ന സൂചനകള്‍. സിനിമകളില്‍ രാഷ്ട്രീയ നേതാവായും നേതാവിന്റെ ശിങ്കിടിയായും തിളങ്ങിയ ജഗദീഷിന്റെ രാഷ്ട്രീയ ചായ്‌വുകള്‍ അദ്ദേഹത്തിനോട് അടുപ്പമുള്ളവര്‍ക്കൊക്കെ അറിയാവുന്ന കാര്യമാണ്.

സ്ഥാനാര്‍ത്ഥി മോഹികള്‍ക്ക് പഞ്ഞമില്ലാത്ത കോണ്‍ഗ്രസില്‍ ഇവരുടെ എതിര്‍പ്പുകള്‍ തള്ളിക്കൊണ്ടാണ് പാര്‍ട്ടി സംസ്ഥാന ഘടകം ഇതിന് വേണ്ടിലുള്ള കരുക്കള്‍ നീക്കുന്നത്. ഒന്നര വര്‍ഷം മാത്രം അകലെ നില്‍ക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ജഗദീഷിനെ കളത്തിലിറക്കുന്നതിന് സംസ്ഥാന നേതൃത്വം ഹൈക്കമാന്‍ഡിന് നോ ഒബ്്ജക്ഷന്‍ ലെറ്റര്‍ നല്‍കുമെന്നാണ് പറഞ്ഞു കേള്‍ക്കുന്നത്. അഭിനയത്തിനേക്കാളേറെ മികച്ച സംഘടനാ പാടവവും രാഷ്ട്രീയ ബോധവും വാക് ചാതുരിയുമുള്ള ജഗദീഷ് പാര്‍ട്ടിയ്ക്ക് മുതല്‍ക്കൂട്ടാവുമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍.

കലാ സാംസ്‌ക്കാരിക രംഗത്തെ പ്രമുഖര്‍ പൊതുവെ ഇടതുപക്ഷത്തിനൊപ്പം ചേര്‍ന്ന് നില്‍ക്കുന്ന പ്രവണതയാണ് കേരളത്തില്‍ സാധാരണയായി കണ്ടുവരാറുള്ളത്. ഇതിനൊരപവാദമായാണ് ജഗദീഷ് കോണ്‍ഗ്രസിനോട് അടുക്കുന്നത്. ജയിച്ചു വരുന്ന ദൗത്യം തന്നെ ഏല്‍പ്പിച്ചാല്‍ അത് ഭംഗിയായി നിര്‍വഹിയ്ക്കാന്‍ കഴിയുമെന്ന് തന്നെയാണ് താരം കരുതുന്നത്. കാര്യങ്ങള്‍ നേരാവണ്ണം മുന്നോട്ട ്‌പോയാല്‍ സ്ഥലത്തെ പ്രധാന പയ്യന്‍സിനെ ഇനി നിയമസഭയില്‍ കാണാം!

No comments:

Post a Comment