December 20, 2009

പ്രകാശ്‌ രാജിന്‌ വിവാഹമോചനം


ഒരു കാലത്ത്‌ സിനിമാ മേഖലയില്‍ കെട്ടുറപ്പുള്ള ബന്ധങ്ങള്‍ക്ക്‌ പ്രശസ്‌തമായിരുന്നു തെന്നിന്ത്യ. കരിയറും കുടുംബ ജീവിതവും ഒന്നിച്ചു കൊണ്ടുപോകുന്നതില്‍ തെന്നിന്ത്യന്‍ താരങ്ങള്‍ക്കുള്ള കഴിവ്‌ ഏറെ പ്രശസ്‌തമായിരുന്നു. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ കുഴഞ്ഞു മറിയുകയാണോ? ഇങ്ങനെ പോയല്‍ ഈ വര്‍ഷം സൂപ്പര്‍ ഹിറ്റായ ചിത്രങ്ങളേക്കാള്‍ അധികം സൂര്‍പ്പതാര വിവാഹമോചനമാകും ഉണ്ടാവുക.

ഏറ്റവും ഒടുവില്‍ വിവാഹമോചനം ലഭിച്ചത്‌ പ്രകാശ്രാജിനാണ്‌. മുന്‍ നായിക നടിയായിരുന്ന ലളിതാ കുമാരിയുമായുള്ള വിവാഹബന്ധമാണ്‌ പ്രകാശ്രാജ്‌ വേര്‍പിരിഞ്ഞത്‌. ഇവര്‍ക്ക്‌ രണ്ടു പെണ്‍മക്കളാണുള്ളത്‌. ജീവനാംശമെന്ന നിലയില്‍ പ്രതിമാസം രണ്ടു ലക്ഷം രൂപ നല്‍കാമെന്നു വാഗ്‌ദാനം ചെയ്‌തതിനു പുറമേ വന്‍ തുകയും നല്‍കിയാണ്‌ ബന്ധം വേര്‍പെടുത്തിയതെന്നാണ്‌ റിപ്പോര്‍ട്ടുണ്ട്‌. ലളിതയുടെ ആവശ്യപ്രകാരം ചെന്നൈയിലെ എഗ്‌മോര്‍ കോടതിയാണ്‌ ഇവര്‍ക്ക്‌ വിവാഹമോചനം അനുവദിച്ചത്‌.

2009 തെന്നിന്ത്യന്‍ സെലിബ്രിറ്റികളെ സംബന്ധിച്ച്‌ വിവാഹമോചനങ്ങളുടെ ചാകരയായിരുന്നു. സോണിയ അഗര്‍വാള്‍, ആര്‍ത്തി അഗര്‍വാള്‍, ഗായത്രി രഘുറാം തുടങ്ങിയ നടികളും ഈ വര്‍ഷം തന്നെയാണ്‌ വിവാഹമോചനം നേടിയത്‌. മലയാളത്തിലാകട്ടെ കാവ്യ മാധവന്‍ വിവാഹമോചനത്തിന്റെ വക്കിലാണെന്നാണ്‌ റിപ്പോര്‍ട്ടുകള്‍. സായ്‌കുമാറിന്റെ കുടുംബജീവിതവും തകര്‍ച്ചയിലാണെന്ന്‌ അഭ്യൂഹമുണ്ട്‌. സായ്‌കുമാര്‍ കുടുംബം നോക്കുന്നില്ലെന്ന്‌ കാട്ടി അദ്ദേഹത്തിന്റെ ഭാര്യ കോടതിയെ സമീപിച്ചതും ഈ വര്‍ഷം തന്നെയാണ്‌.

No comments:

Post a Comment