വിവാഹ ചടങ്ങുകള്‍ ഏറെക്കുറേ പൂര്‍ത്തിയായി. തിരുപ്പതിയില്‍ ദര്‍ശനവും നടത്തി. ഇനി മധുവിധുവിന്റെ തിരക്കുകളിലേക്ക് നീങ്ങാന്‍ ശില്‍പ ഒരുങ്ങിക്കഴിഞ്ഞു. അതിനായി ബഹാമസിലേക്ക് മധുവിധുവിന് പോകാനുള്ള തയാറെടുപ്പിലാണ് യുവമിഥുനങ്ങള്‍. എന്നാല്‍ സാധാരണ നവദമ്പധികളെപ്പോലെ അല്ല ശില്‍പയും രാജും. കുടുംബാംഗങ്ങളെ മറന്നുകൊണ്ട് ഇവര്‍ക്ക് ഒരു ആഘോഷവുമില്ല.
ഒരു മലയാള പരസ്യത്തില്‍ പറയുന്നതുപോലെ 'നിങ്ങള്‍ ഇല്ലാതെ എനിക്ക് എന്ത് ആഘോഷം!' എന്നു തോന്നും ഇവരുടെ നീക്കങ്ങള്‍ കണ്ടാല്‍. ബഹാമാസില്‍നിന്നു വന്നതിനു ശേഷം ഇരുവരുടെയും കുടുംബങ്ങളെയും കൊണ്ട് മെഡിറ്ററേനിയന്‍ തീരങ്ങളിലേക്ക് പോകാനാണ് ശില്‍പയുടെയും രാജ് കുന്ദ്രയുടെയും പദ്ധതി.
വിവാഹത്തോടനുബന്ധിച്ച തിരക്കുകളില്‍ കുടുംബാംഗങ്ങള്‍ എല്ലാവരും ക്ഷീണിതരാണ്. ഇനി കുറച്ച് ആനന്ദം ഒക്കെ വേണം. ഇതാണ് ഇവര്‍ക്കായി ഒരു വിനോദയാത്ര സംഘടിപ്പിക്കാന്‍ നവദമ്പതികള്‍ തീരുമാനിക്കാന്‍ കാരണമെന്ന് കുന്ദ്ര പറയുന്നു.
വിവാഹം കഴിഞ്ഞെന്നു കരുതി സ്‌ഥിരമായി ലണ്ടനില്‍ നില്‍ക്കില്ലെന്ന് ശില്‍പ വ്യക്‌തമാക്കുന്നു. ഭര്‍ത്താവിനെപ്പോലെ തന്നെ നാട്ടിലെ ആരാധകരെയും തൃപ്‌തരാക്കേണ്ട ബാധ്യത തനിക്കുണ്ടെന്നാണ് ശില്‍പയുടെ നിലപാട്. ബ്രിട്ടനും ഇന്ത്യയ്‌ക്കും ഇടയില്‍ സ്‌ഥിരമായി യാത്ര ചെയ്യാനാണ് ശില്‍പയുടെ തീരുമാനം. ഇനിയും എന്തൊക്കെ കാണേണ്ടിയും കേള്‍ക്കേണ്ടിയും വരുമെന്നാണ് ദോഷൈകദൃക്കുകള്‍ അടക്കം പറയുന്നത്.

No comments:
Post a Comment