December 01, 2009

ശില്‍പയുടെ പാര്‍ട്ടിയില്‍ അമിഷ താരം


ലണ്ടന്‍ വ്യവസായി രാജ്‌ കുന്ദ്രയും നടി ശില്‍പാ ഷെട്ടിയും തമ്മിലുള്ള വിവാഹം മാധ്യമങ്ങള്‍ ആഘോഷമാക്കിയപ്പോള്‍ അപ്രതീക്ഷിത ശ്രദ്ധ കിട്ടിയത്‌ അമിഷാ പട്ടേലിന്‌. ശില്‍പയുടെ സഹോദരി ഷമിതാ ഷെട്ടിക്കുപോലും ലഭിക്കാതിരുന്ന മാധ്യമ ശ്രദ്ധയാണ്‌ അമിത അടിച്ചു മാറ്റിയത്‌.
മുംബയില്‍ നടത്തിയ വിവാഹസല്‍ക്കാരത്തില്‍ അമിതാബ്‌ ബച്ചന്‍, ഷാരൂഖ്‌ ഖാന്‍, ഐശ്വര്യാ റായി ബച്ചന്‍, ഹൃത്വിക്‌ റോഷന്‍, കങ്കണാ റെണാവത്ത്‌, കരണ്‍ ജോഹര്‍ തുടങ്ങി ബോളിവുഡിലെ പ്രമുഖരെല്ലാം പങ്കെടുത്തു. എന്നാല്‍ എല്ലാവരുടേയും കണ്ണുകള്‍ ചെന്നത്തിയതാകട്ടെ അമിഷയിലാണ്‌.
നീല സാരിയും ബ്ലൗസും അണിഞ്ഞെത്തിയ അമിഷ പക്ഷേ അത്യാവശ്യം കാണേണ്ടതൊക്കെ തുറന്നു കാട്ടിയാണ്‌ പാര്‍ട്ടിയില്‍ തിളങ്ങിയത്‌. ഇതോടെ അമീഷ വളരെപ്പെട്ടെന്ന്‌ കാമറക്കണ്ണുകളുടെ ഇഷ്‌ട സുന്ദരിയായി മാറുകയും ചെയ്‌തു. തൊട്ടടുത്ത ദിവസം പുറത്തിറങ്ങിയ പത്രങ്ങളിലും വെബ്‌സൈറ്റുകളിലുമെല്ലാം താരമായത്‌ അമിഷ ആയിരുന്നു. വധുവരന്‍മാരേക്കാള്‍ തിളക്കാണ്‌ അമിഷ അടിച്ചെടുത്തതെന്ന്‌ സാരം.

No comments:

Post a Comment