December 01, 2009

സന്തോഷ്‌ എന്നെ അടുത്തറിയന്നയാള്‍...

നവ്യാനായര്‍ വിവാഹിതയാവുന്നു.സമീപകാലത്തായി മാധ്യമങ്ങളില്‍ നവ്യയുടെ വിവാഹത്തെക്കുറിച്ചു വിവിധ റിപ്പോര്‍ട്ടുകള്‍ വരികയും നവ്യ നിഷേധിക്കുകയും പതിവായിരുന്നു.എന്നാല്‍ ഇപ്പോള്‍ ഇതിന്‌ സ്‌ഥിരീകരണമായിരിക്കുന്നു.

ചങ്ങനാശ്ശേരി പെരുന്ന 'മാടയില്‍ രാമകൃഷ്‌ണ'യില്‍ കെ.നാരായണമേനോന്റെയും ശാന്താമേനോന്റെയും മകന്‍ സന്തോഷ്‌ എന്‍.മേനോനാണ്‌ നവ്യയുടെ ജീവിത പങ്കാളിയാവുന്നത്‌. ബഹുരാഷ്‌ട്ര കമ്പനിയായ മുംബൈ ശ്രീചക്രാ ഉദ്യോഗ്‌ പ്രൈവറ്റ്‌ ലിമിറ്റഡില്‍ വൈസ്‌ പ്രസിഡണ്ടാണ്‌ സന്തോഷ്‌. വിവാഹം ജനുവരി മധ്യത്തോടെ നവ്യയുടെ സ്വദേശമായ മുതുകുളത്ത്‌ നടക്കും.പുര്‍ണ്ണമായും വീട്ടുകാര്‍ തമ്മില്‍ ആലോചിച്ചുറപ്പിച്ച വിവാഹമാണിതെന്ന്‌ നവ്യ പറഞ്ഞു.

''ഈ ആലോചന വന്നതും തീരുമാനിച്ചതും എല്ലാം പെട്ടെന്നായിരുന്നു. സന്തോഷേട്ടന്റെ അമ്മയാണ്‌ നിമിത്തമായത്‌. അമ്മ എന്റെ എല്ലാ സിനിമകളും കണ്ടിട്ടുണ്ട്‌. എന്നെ വലിയ ഇഷ്‌ടമാണെന്നാണ്‌ പറയുന്നത്‌. അമ്മ മുന്‍കൈയെടുത്താണ്‌് ഈ ആലോചന കൊണ്ടുവന്നത്‌.പെട്ടെന്നായിരുന്നു പെണ്ണുകാണലും വാക്ക്‌ ഉറപ്പിക്കലുമൊക്കെ.''

സന്തോഷ്‌ നവ്യയൂടെ സിനിമകള്‍ കണ്ടിട്ടുണ്ടോ?

എന്റെ മിക്കവാറും എല്ലാ ചിത്രങ്ങളും കണ്ടിട്ടുണ്ട്‌.കണ്ടതില്‍ ഏറ്റവും ഇഷ്‌ടം 'നന്ദനം' ആണെന്നാണ്‌ സന്തോഷേട്ടന്‍ പറയുന്നത്‌. ആശയപരമായ സമാനതയാണല്ലോ ഏറ്റവും പ്രധാനം.സിനിമ ഇഷ്‌ടപ്പെടുന്ന ആളായതില്‍ സന്തോഷമുണ്ട്‌.പിന്നെ എന്നെപ്പോലെ തന്നെ സന്തോഷേട്ടനും മാനേജ്‌മെന്റ ്‌ സ്‌റ്റഡീസിലാണ്‌ പി.ജി.എടുത്തിട്ടുള്ളത്‌.

സ്‌ഥിരം ചോദ്യമാണെങ്കിലും ആളുകള്‍ അറിയാന്‍ ആഗ്രഹിക്കുന്ന കാര്യമാണ്‌.കല്യാണം കഴിഞ്ഞ്‌ അഭിനയം തുടരുമോ?

(നവ്യ ചിരിക്കുന്നു) സത്യം പറഞ്ഞാല്‍ അക്കാര്യത്തില്‍ ഇതുവരെ ഒരു തീരുമാനം എടുത്തിട്ടില്ല.

വിവാഹശേഷം എവിടെ സെറ്റില്‍ ചെയ്യാനാണ്‌ ഉദ്ദേശിക്കുന്നത്‌?

സന്തോഷേട്ടന്‍ ജോലി ചെയ്യുന്ന മുംബൈയില്‍ തന്നെ സെറ്റില്‍ ചെയ്യാനാണ്‌ തീരുമാനം.

നിശ്‌ചയം വേണ്ടെന്നു വച്ചതായി കേട്ടു?

അങ്ങനെയൊരാലോചന ഉണ്ടായിരുന്നു. പക്ഷേ മിക്കവാറും ഔപചാരികമായ ഒരു ചടങ്ങ്‌ ഉണ്ടാവും.

ഇപ്പോള്‍ ചെയ്‌തുകൊണ്ടിരിക്കുന്ന സിനിമകള്‍ ജനുവരിയോടെ പൂര്‍ത്തിയാവുമോ?



(ചിരി) അതാണ്‌ സംശയം. യുഗപുരുഷന്‍, സത്‌ഗമയ, ഷാജി കൈലാസിന്റെ മമ്മൂട്ടി ചിത്രം ദ്രോണര്‍,ദിലീപിന്റെ ഫിലിംസ്‌റ്റാര്‍, ദീപന്റെ പൃഥ്വിരാജ്‌് ചിത്രം, പ്രകാശ്രാജിന്റെ തമിഴ്‌ ചിത്രം ഗൗരവര്‍.. ആറു സിനിമകള്‍ തീര്‍ക്കാനുണ്ട്‌.

നവ്യയുടെ സങ്കല്‍പ്പങ്ങള്‍ക്ക്‌ പുര്‍ണ്ണമായും ഇണങ്ങുന്നതാണോ ഈ ബന്ധം?

വിവാഹത്തെക്കുറിച്ച്‌ പതിവ്‌ സങ്കല്‍പ്പങ്ങള്‍ സൂക്ഷിച്ചിരുന്ന പെണ്‍കുട്ടിയല്ല ഞാന്‍. നല്ല കുടുംബം,നല്ല ജോലി,എല്ലാം ഒത്തുവന്നപ്പോള്‍ സമ്മതിച്ചു. എന്നെ മനസിലാക്കുകയും ഇഷ്‌ടപ്പെടുകയും ചെയ്യുന്ന ഒരു ബന്ധം ലഭിച്ചതില്‍ സന്തോഷമുണ്ട്‌.

No comments:

Post a Comment