യുവഗായികമാരായ ജ്യോത്സനയ്‌ക്കും ശ്വേതാ മോഹനും മംഗല്യത്തിന്റെ കേളികൊട്ട്. അടുത്ത വര്‍ഷം ഇരുവരുടേയും വിവാഹം നിശ്‌ചയിച്ചിരിക്കുന്നു. ജ്യോത്സ്‌നയ്‌ക്ക് ബാംഗ്‌ളൂരില്‍ സോഫ്‌ട് വെയര്‍ എഞ്ചിനിയറായ മുറച്ചെറുക്കന്‍ ശ്രീകാന്താണ് വരന്‍. ജ്യോത്സ്‌നയുടെ മാതൃസഹോദരനായ സുരേന്ദ്രന്റെ മകനാണ്. പലരുടെയും ജാതകം നോക്കിയതിനു ശേഷമാണ് മുറച്ചെറുക്കനായ ശ്രീകാന്തിന്റെ ജാതകവുമായി പൊരുത്തം നോക്കിയത്.
ഉത്തമപ്പൊരുത്തമെന്ന് ജ്യോത്സ്യന്‍ പറഞ്ഞപ്പോള്‍ത്തന്നെ വിവാഹം നിശ്‌ചയിക്കുകയായിരുന്നു. വിവാഹം അടുത്ത വര്‍ഷം ഡിസംബറില്‍ നടത്താനാണ് തീരുമാനം. കുടുംബസുഹൃത്തിന്റെ പുത്രനാണ് ശ്വേതയെ വിവാഹം ചെയ്യുന്നത്. അടുത്ത സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും മാത്രമാണ് വിവാഹക്കാര്യം അറിയുകയുള്ളൂ.
No comments:
Post a Comment