മോളിവുഡില്‍ ലക്ഷ്മി റായി ആഘോഷിയ്ക്കുന്നത് ഒരു സൂപ്പര്‍ ക്രിസ്മസ്. മറ്റാരിലും അസൂയ ജനിപ്പിയ്ക്കും വിധം മലയാളത്തിന്റെ മെഗാ താരങ്ങളായ മമ്മൂക്കയ്ക്കും ലാലേട്ടനും ഒപ്പമാണ് ലക്ഷ്മി റായി ക്രിസ്മസ് അടിച്ചുപൊളിയ്ക്കാന്‍ ഒരുങ്ങുന്നത്.
ഈ സീസണിലെ രണ്ട വമ്പന്‍ ചിത്രങ്ങളിലും നായികയായെത്തുന്നത് ലക്ഷ്മി റായിയാണ്. മമ്മൂട്ടിയുടെ ചട്ടമ്പിനാടില്‍ ലേശം ചട്ടമ്പിത്തരമുള്ള ഗൗരിയെയാണ് ലക്ഷ്മി റായി അവതരിപ്പിയ്്ക്കുന്നത്. മലയാളത്തില്‍ ലക്ഷ്മി ഇതുവരെ അവതരിപ്പിച്ചിട്ടുള്ളതില്‍ ഏറ്റവും കരുത്തേറിയ കഥാപാത്രമായിരിക്കും ഇത്. ചുരുങ്ങിയ കാലത്തിനുള്ളില്‍ മമ്മൂട്ടിയുടെ ലക്കി ഹീറോയിനായി മാറിക്കഴിഞ്ഞ ലക്ഷ്മിയുടെ നാലാമത്തെ മമ്മൂട്ടി ചിത്രമാണിത്. ഡിസംബര്‍ 24ന് ക്രിസ്മസ് തലേന്ന് തിയറ്ററുകളിലെത്തുന്ന ചട്ടമ്പിനാടിന്റെ സംവിധായകന്‍ ഷാഫിയാണ്.
ക്രിസ്മസ് ദിനത്തില്‍ റിലീസിനൊരുങ്ങുന്ന ഇവിടം സ്വര്‍ഗ്ഗമാണ് എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായികയായെത്തുന്നതും ലക്ഷ്മി തന്നെയാണ്. മലയാളത്തില്‍ ലക്ഷ്മി റായിയുടെ അരങ്ങേറ്റവും ലാല്‍ ചിത്രത്തിലെ നായികപദവി അലങ്കരിച്ചുകൊണ്ടായിരുന്നു. വെല്ലുവിളികള്‍ക്കിടെ നായകന് കൈത്താങ്ങായി നില്‍ക്കുന്ന ഒരു അഡ്വക്കേറ്റിന്റെ വേഷമാണ് ചിത്രത്തില്‍ ലക്ഷ്മി അവതരിപ്പിയ്ക്കുന്നത്. ഉദയനാണ് താരത്തിന് ശേഷം മോഹന്‍ലാല്‍-ശ്രീനി-റോഷന്‍ ആന്‍ഡ്രൂസ് ടീം ഒന്നിയ്ക്കുന്ന ചിത്രം ഇതിനോടകം സംസാരവിഷയമായി മാറിക്കഴിഞ്ഞു
ബോക്‌സ് ഓഫീസില്‍ ഈ സിനിമകളുടെ വിധി എന്ത് തന്നെയായാലും മോളിവുഡിലെ തന്റെ തേരോട്ടം ഈ ബല്‍ഗാം സുന്ദരി തുടരുമെന്ന് തന്നെയാണ് സൂചന. 2010ല്‍ മലയാളത്തില്‍ പുറത്തിറങ്ങുന്ന ഒട്ടേറെ വമ്പന്‍ ചിത്രങ്ങളില്‍ ലക്ഷ്മി റായിയെ നായികയാക്കാന്‍ ശ്രമങ്ങള്‍ അണിയറയില്‍ നടക്കുകയാണ്.

No comments:
Post a Comment