ഹോളിവുഡ് ഹോട്ടി ആഞ്ജലിന ജോളി ആത്മഹത്യയ്ക്ക് ശ്രമിച്ചു! വിഷാദ രോഗവും ഭര്‍ത്താവ് ബ്രാഡ് പിറ്റ് തന്നെ ഉപേക്ഷിച്ച് പോകുമോയെന്ന ഭയവുമാണ് ആഞ്ജലീനയെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്നാണ് സൂചന.
കുട്ടിക്കാലത്ത് ആഞ്ജലിന ഒരു വിഷാദ രോഗിയായിരുന്നു. താരം ആ അവസ്ഥയിലേക്ക് തന്നെ തിരിച്ചുപോവുകയാണെന്നും ആത്മഹത്യാ പ്രവണത തിരികെയെത്തുകയാണെന്നും വിവിധ മാഗസിനുകള്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടുകള്‍ പറയുന്നു.
അടുത്തിടെ ബ്രാഡ് പിറ്റ് ഫ്രാന്‍സില്‍ സന്ദര്‍ശനം നടത്തിയപ്പോള്‍. ആഞ്ജലീന വളരെയേറെ അസ്വസ്ഥയായിരുന്നു.
ഫോണില്‍ ബ്രാഡിനെ ബന്ധപ്പെടാന്‍ പറ്റിയില്ലെന്നും ഭര്‍ത്താവ് അടുത്തില്ലാത്തതിനാല്‍ തീര്‍ത്തും ഒറ്റപ്പെട്ടതുപോലെ തോന്നിയെന്നും അതാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നും ആഞ്ജലീന പറഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
എന്നാല്‍ ആഞ്ജലീനയുടെ ഈ ഭയം അസ്ഥാനത്താണെന്നും താനെന്നും ഒപ്പമുണ്ടാകുമെന്നുമാണത്രേ ബ്രാഡ് പറയുന്നത്. ബ്രാഡ് പിറ്റിനോടുള്ള ഭ്രാന്തമായ സ്‌നേഹം ആഞ്ജലീന ഇതിന് മുമ്പും പലതരത്തിലും പ്രകടിപ്പിച്ചിട്ടുണ്ട്.
No comments:
Post a Comment