November 14, 2009

ഗ്ലാമര്‍ വെറുത്ത്‌ ഷംന


തമിഴില്‍ അഭിനയിച്ച ആദ്യ ചിത്രത്തിലൂത്തെന്നെ 'ചിന്ന അസിന്‍' എന്ന വിളിപ്പേര്‌ സ്വന്തമാക്കിയ നടിയാണ്‌ ഷംന കാസിം. അസിന്‍ ഹിന്ദിയിലേക്ക്‌ ചേക്കുറുക കൂടി ചെയ്‌തതോടെ വരാന്‍ പോകുന്നത്‌ ഷംന കാസിം എന്ന പൂര്‍ണയുടെ നാളുകളാകും എന്ന്‌ വാരികകളായ വാരികകള്‍ എഴുതുകയും ചെയ്‌തു. പക്ഷേ പ്രതീക്ഷിച്ച വളര്‍ച്ച അവര്‍ക്ക്‌ ലഭിച്ചതുമില്ല.
എന്നാല്‍ ഇതിനു കാരണം താന്‍ തന്നെയാണെന്നാണ്‌ പൂര്‍ണയുടെ (ഷംനയുടെ) പക്ഷം. ഗ്‌ളാമര്‍ വേഷത്തില്‍ അഭിനയിച്ചു കിട്ടുന്ന പ്രശസ്‌തി ആവശ്യമില്ലെന്ന്‌ തീരുമാനിച്ചതാണ്‌ അവസരങ്ങള്‍ കുറയാന്‍ കാരണമെന്നും അവര്‍ പറയുന്നു. അതുകൊണ്ടുതന്നെ മികച്ച കഥാപാത്രങ്ങള്‍ മാത്രമാണ്‌ ഇപ്പോള്‍ സ്വീകരിക്കുന്നത്‌.
പാര്‍ത്ഥിപന്‍ സംവിധാനം ചെയ്‌തു അഭിനയിക്കുന്ന വിത്തകന്‍ എന്ന ചിത്രമാണ്‌ ഇപ്പോള്‍ അഭിനയിക്കുന്നത്‌. ഇതില്‍ പാര്‍ത്‌്ഥിപന്‍ ഡബിള്‍ റോളിലാണ്‌ അഭിനയിക്കുന്നത്‌. സംവിധാനവും ചെയ്യുന്നുണ്ട്‌. രണ്ട്‌ ഗെറ്റപ്പില്‍ അഭിനയിക്കുന്നതുകൊണ്ട്‌ ചിത്രം റിലീസാകാന്‍ വൈകുകയാണ്‌.
മണിരത്നത്തിന്റെ സഹായി സുഹാ സംവിധാനം ചെയ്യുന്ന ദ്രോഹിയില്‍ ശ്രീകാന്ത്‌, വിഷ്‌ണുവിന്റെ കൂടെയും പാര്‍ത്ഥി ഭാസ്‌കര്‍ സംവിധാനം ചെയ്യുന്ന അര്‍ജുനന്‍ കാതലിയില്‍ ജെയ്‌യ്യുടെ കൂടെയും ഷംന അഭിനയിക്കുന്നുണ്ട്‌. ഇപ്പോള്‍ നാലു സിനിമയില്‍ അഭിനയിക്കുന്നു.

No comments:

Post a Comment