ബോളിവുഡ് താരം മിനിഷ ലംബയ്ക്ക് അശ്ലീല എസ്എംഎസ്സുകളും ഫോണ്‍ കോളുകളും. നടിയെ അജ്ഞാതന്‍ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയ സംഭവം വരെയുണ്ടായി.
ഇതേത്തുടര്‍ന്ന് മിനിഷ മുംബൈ വെര്‍സോവ പോലീസ്‌സ്റ്റേഷനില്‍ പരാതി നല്‍കി. പരാതി സ്വീകരിച്ച് പോലീസ് കേസ് രജിസ്റ്റര്‍ചെയ്തതായി അസിസ്റ്റന്റ് കമ്മീഷണര്‍ ദിലീപ് സൂര്യവംശി പറഞ്ഞു.
വ്യത്യസ്ത മൊബൈലുകളില്‍നിന്നാണ് അജ്ഞാതന്‍ മിനിഷയെ വിളിച്ച് ഭീഷണിപ്പെടുത്തിയത്. കഴിഞ്ഞ 3-4 ദിവസമായി ഭീഷണി തുടരുന്നുണ്ട്.
ആദ്യമാദ്യം വന്ന അശ്ലീല എസ്എംഎസ്സുകള്‍ മിനിഷ അവഗണിക്കുകയായിരുന്നു. പക്ഷേ, ഭീഷണി നിരന്തരമായപ്പോഴാണ് പോലീസിനെ സമീപിക്കാന്‍ തീരുമാനിച്ചത്.
ഇതിന് മുന്പ് ബോളിവുഡിലെ പല നടിമാരെയും ഇത്തരത്തില്‍ അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തയാള്‍ തന്നെയായിരിക്കും ഈ സംഭവത്തിനും പിന്നിലെന്നാണ് പൊലീസ് കരുതുന്നത്.
യഹാന്‍, ഹണിമൂണ്‍ ട്രാവല്‍സ്, ബച്ച്‌നാ എ. ഹസീനോ തുടങ്ങിയ പ്രശസ്ത ചിത്രങ്ങളില്‍ മിനിഷ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.

No comments:
Post a Comment